ഒന്നു വിളിച്ചാല്‍ ഓടിയെന്‍റെ അരികിലെത്തും - Onnu Vilichal Oodi Ente Arikil Yethum Malayalam Lyrics

ഒന്നു വിളിച്ചാല്‍ ഓടിയെന്‍റെ അരികിലെത്തും

ഒന്നു വിളിച്ചാല്‍ ഓടിയെന്‍റെ അരികിലെത്തും 
ഒന്നു സ്തുതിച്ചാല്‍ അവന്‍ എന്‍റെ മനം തുറക്കും 
ഒന്നു കരഞ്ഞാല്‍ ഓമനിച്ചെന്‍ മിഴി തുടയ്ക്കും 
ഓ എത്ര നല്ല സ്നേഹമെന്‍റെ ഈശോ (2)

1
ഒന്നു തളര്‍ന്നാല്‍ അവന്‍ എന്‍റെ കരം പിടിക്കും 
പിന്നെ കരുണാമയനായി താങ്ങി നടത്തും (2)
ശാന്തി പകരും എന്‍റെ മുറിവുണക്കും
എത്ര നല്ല സ്നേഹം എന്‍റെ ഈശോ 
ഓ എത്ര നല്ല സ്നേഹം എന്‍റെ ഈശോ -- ഒന്നു വിളിച്ചാല്‍..

2
തന്നെ അനുഗമിക്കാന്‍ അവന്‍ എന്നെ വിളിക്കും 
തിരു വചനം പകര്‍ന്നെന്‍റെ വഴി തെളിക്കും (2)
ശക്തി പകരും എന്നെ അനുഗ്രഹിക്കും 
എത്ര നല്ല സ്നേഹം എന്‍റെ ഈശോ 
ഓ എത്ര നല്ല സ്നേഹം എന്‍റെ ഈശോ -- ഒന്നു വിളിച്ചാല്‍..
Close Menu