എന്‍റെ അടുത്തു നില്‍ക്കുവാന്‍ യേശുവുണ്ടേ - Ente Aduthu Nilkuvan Yeshu Unde Malayalam Lyrics

എന്‍റെ അടുത്തു നില്‍ക്കുവാന്‍ യേശുവുണ്ടേ

എന്‍റെ അടുത്തു നില്‍ക്കുവാന്‍ യേശുവുണ്ടേ എല്ലാരും വരുവിന്‍
എന്‍റെ ദുരിതമെല്ലാം അവനെടുക്കും പോരുക മാളോരേ
അവനണിയുന്നു മുള്‍മുടി.. അവന്‍ പകരുന്നു പുഞ്ചിരി
ഇനി നമുക്കു നല്ലൊരു ശമരിയക്കാരന്‍ വിരുന്നു വന്നുവല്ലോ
ഇനി അഭയമെല്ലാം അവനിലാണെന്നു വിളിച്ചു ചൊല്ലുക നാം 
(എന്‍റെ അടുത്തു..)

ലാ ലാ ലാ ല ലാ (4)
ലാ ലാ ലാ ല ലാ (4)

1
ഈ ഞാറ്റുവേല പാട്ടിലുണ്ട് നമ്മുടെ ശ്രീയേശു
ഈ കാട്ടുമുല്ലപ്പൂവിലുണ്ട് നമ്മുടെ പൊന്നേശു (2)
അഞ്ചപ്പം അയ്യായിരങ്ങള്‍ക്കന്നവനേകിയതും
കാനായില്‍ കല്യാണത്തിന് വീഞ്ഞൊരുക്കിയതും (2)
ഗുരുവല്ലേ.. കൃപയല്ലേ.. 
കുരിശേറുമ്പോള്‍ ചെയ്തതും ത്യാഗമല്ലേ
ഇനി നമുക്കു ദൈവം കരുണയാണെന്നു വിളിച്ചു ചൊല്ലുക നാം
ഇനി മരിക്കുവോളം അഭയമേകാന്‍ കുരിശുമുദ്ര മതി 
(എന്‍റെ അടുത്തു..)

ലാ ലാ ലാ ല ലാ (4)
ലാ ലാ ലാ ല ലാ (4)

2
ഈ ആട്ടിടയപ്പാട്ടിലുണ്ട് നമ്മുടെ ശ്രീയേശു
ചുടുവീര്‍പ്പു വീഴും മണ്ണിലുണ്ട് നമ്മുടെ പൊന്നേശു (2)
അന്ധന്‍റെ കണ്ണുകള്‍ക്കവന്‍ കാഴ്ചയേകിയതും
രോഗങ്ങള്‍ കാരുണ്യത്താല്‍ സൌഖ്യമാക്കിയതും (2)
അവനല്ലേ.. ഗുരുവല്ലേ..
മുറിവേല്‍ക്കുമ്പോള്‍ ചൊന്നതും നന്മയല്ലേ
ഇനി നമുക്കു ജന്മം സഫലമായെന്നറിഞ്ഞു പാടുക നാം 
ഇനി മനുഷ്യപുത്രന്‍റെ ചുടുനിണത്തിന്‍റെ പൊരുളറിയുക നാം 
(എന്‍റെ അടുത്തു..)
Close Menu