ശിശുക്കളെ അടുത്തു വരുവാന്‍ അനുവദിക്കുകയും ശിശുസഹജമായ നിഷ്കളങ്കത സ്വീകരിക്കുവാന്‍ ആഹ്വാനം ചെയുകയും ചെയ്ത ഈശോയേ എല്ലാ ശിശുകളെയും അങ്ങയുടെ മടിത്തട്ടില്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നു.ശിശുക്കളെ അനുഗ്രഹിക്കണമേ.പ്രായത്തിലും ജ്ഞാനത്തിലും ദൈവത്തിന്‍റെയും മനുഷ്യരുടെയും പ്രീതിയില്‍ വളരുവാന്‍ അവരെ അനുഗ്രഹിക്കണമേ.എല്ലാവിധ തിന്മയുടെ സ്വാധീനത്തില്‍ നിന്നും അവരെ സംരക്ഷിക്കുകയും,അവരുടെ വിശുദ്ധിയില്‍ ഭൂമുഖത്തെ നവീകരിക്കുകയും ചെയ്യണമേ.തിന്മയേശാത്തവിധം കുടുംബങ്ങളില്‍ അവര്‍ സുരിക്ഷിതരും,ദൈവകരങ്ങളില്‍ സംരക്ഷിതരുമാകട്ടെ.പരിശുധാത്മശക്തി അവരെ വലയം ചെയ്യട്ടെ.തിരുക്കുടുംബത്തിന്‍റെ സ്നേഹചൈതന്യം എന്നും ശിശുക്കളെ ശക്തിപെടുത്തട്ടെ. ആമ്മേന്‍ .
വിശുദ്ധരായ കാവല്‍മാലാഖമാരെ;എല്ലാ ശിശുക്കളെയും കാത്തുകൊളേളണമേ.
വിശുദ്ധരായ കാവല്‍മാലാഖമാരെ;എല്ലാ ശിശുക്കളെയും കാത്തുകൊളേളണമേ.
Social Plugin