MAATHAVINODULLA SAMRAKSHANA PRARTHANA മാതാവിനോടുള്ള സംരക്ഷണ പ്രാര്‍ത്ഥന




 ദൈവമാതാവായ പരിശുദ്ധ കന്യാമറിയമേ,മനുഷ്യ കുലം മുഴുവന്റ്റെയും മാതാവും മദ്ധ്യസ്ദവും സഹായവും സംരക്ഷകയുമാകുവാന്‍ ദൈവം മുന്‍കൂട്ടി തെരന്നെടുത്തിരിക്കുന്ന അങ്ങയെ ഞങ്ങള്‍ വണങ്ങുന്നു.ഞങ്ങളുടെ കുടുംബത്തിന്‍റെ മാതാവും സംരക്ഷകയുമായി ഇന്ന്  ഞങ്ങള്‍ അങ്ങയെ സ്വീകരിക്കുന്നു.അമ്മേ,അങ്ങയുടെ സക്തമായ സംരക്ഷണത്താല്‍ ആത്മീയവും ശാരീരികവുമായ എല്ലാ ആപത്തുകളില്‍ നിന്നും പ്രതേകിച്ച് പൈശാചിക സക്തികളുടെ ഉപദ്രവങ്ങള്‍, അന്ഗ്നിബാധ,ജലപ്രളയം,ഇടിമിന്നല്‍,കൊടുങ്കാറ്റ്,ഭൂമികുലുക്കം,വാഹനാപകടങ്ങള്‍ എന്നിവയില്‍നിന്നും,കള്ളന്മാര്‍,അക്രമികള്‍  എന്നിവരില്‍നിന്നും ഞങ്ങളെയും ഞങ്ങളുടെ ഭാവനങ്ങളെയും സംരക്ഷിക്കനമേ.ഈ ഭവനത്തില്‍ വസിക്കുന്ന എല്ലാവരും അങ്ങയുടെ സ്വന്തമായതുകൊണ്ട്എല്ലാ അത്യാഹിതങ്ങളില്‍ നിന്നും ശാരീരിക അസുഗങ്ങളില്‍ നിന്നും ഞങ്ങളെ സംരക്ഷിക്കണമേ.ഏറ്റം പ്രധാനമായി പാപം വര്‍ജ്ജിക്കുന്നതിനും എല്ലാ കാര്യത്തിലും ദൈവേഷ്ടം നിറവേറ്റിക്കൊണ്ട് ദൈവാനുഗ്രഹത്തില്‍    ജീവിക്കുന്നതിനും എന്നേക്കുമായി അങ്ങേക്കു പ്രതിഷ്ട്ടിക്കപ്പെട്ടിരിക്കുന്ന ഞങ്ങള്‍ എല്ലാവര്‍ക്കുമായി അങ്ങേ തിരുക്കുമാരനോടു പ്രാര്‍ത്ഥിക്കേണമേ .         ആമ്മേന്‍



Close Menu