സീയോന്‍ യാത്രയതില്‍ മനമേ - Seeyon Yathrayathil Maname Malayalam Lyrics

സീയോന്‍ യാത്രയതില്‍ മനമേ

സീയോന്‍ യാത്രയതില്‍ മനമേ 
ഭയമൊന്നും വേണ്ടിനിയും (2)
അബ്രഹാമിന്‍ ദൈവം ഇസഹാക്കിന്‍ ദൈവം
യാക്കോബിന്‍ ദൈവം കൂടെയുള്ളതാല്‍ (2) 
(സീയോന്‍ യാത്രയതില്‍..)

1
ലോകത്തിന്‍ ദൃഷ്ടിയില്‍ ഞാന്‍ 
ഒരു ഭോഷനായ് തോന്നിയാലും (2)
ദൈവത്തിന്‍ ദൃഷ്ടിയില്‍ ഞാന്‍
എന്നും ശ്രേഷ്ഠനായ് മാറിടുമേ (2) 
(അബ്രഹാമിന്‍ ദൈവം..)

2
ലോകത്തിന്‍ ആശ്രയമേ 
ഇനി വേണ്ട നിശ്ചയമായ് (2)
ദൈവത്തിന്‍ ആശ്രയമേ 
അതു ഒന്നെനിക്കാശ്രയമേ (2) 
(അബ്രഹാമിന്‍ ദൈവം..)

3
ഒന്നിനെക്കുറിച്ചിനിയും
എനിക്കാകുല ചിന്തയില്ല (2)
ജീവമന്നാ തന്നവന്‍
എന്നും ക്ഷേമമായ് പാലിക്കുന്നു(2) 
(അബ്രഹാമിന്‍ ദൈവം..)
Close Menu