പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരണമേ - Parisudhathmave Ne Ezhunnalli Varename Malayalam Lyrics

പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരണമേ



പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരണമേ എന്‍റെ ഹൃദയത്തില്‍
ദിവ്യ ദാനങ്ങള്‍ ചിന്തിയെന്നുള്ളില്‍ ദൈവസ്നേഹം നിറയ്ക്കണേ (2)

സ്വര്‍ഗ്ഗ വാതില്‍ തുറന്നു ഭൂമിയില്‍ നിര്‍ഗളിക്കും പ്രകാശമേ (2)
അന്ധകാര വിരിപ്പു മാറ്റിടും ചന്ദമേറുന്ന ദീപമേ
കേഴുമാത്മാവില്‍ ആശവീശുന്ന മോഹന ദിവ്യ ഗാനമേ 
(പരിശുദ്ധാത്മാവേ..)

വിണ്ടുണങ്ങി വരണ്ട മാനസം കണ്ട വിണ്ണിന്‍ തടാകമേ (2)
മന്ദമായ് വന്നു വീശിയാനന്ദം തന്ന പൊന്നിളം തെന്നലേ
രക്തസാക്ഷികള്‍ ആഞ്ഞു പുല്‍കിയ പുണ്യജീവിത പാത നീ 
(പരിശുദ്ധാത്മാവേ..)

Close Menu