ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം - Othiri Othiri Snehichorellam Malayalam Lyrics

ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം

ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം
ഒത്തിരി നൊമ്പരം തന്നിടുമ്പോള്‍ (2)
നെഞ്ചു തകര്‍ന്നു കരയുമ്പൊഴെന്നെ
നെഞ്ചോടു ചേര്‍ക്കുമെന്‍ യേശു നാഥാ 
ഓ! എന്‍റെ സ്നേഹമേ! 
വന്നു നിറഞ്ഞീടണേ (2)
1
എന്‍ സ്വന്തനേട്ടങ്ങള്‍ എല്ലാം മറന്നു
ത്യാഗം സഹിച്ചേറെ നന്മ ചെയ്തു (2)
കണ്ടില്ലാരുമെന്‍ നന്മകളൊന്നും
അന്യയായെന്നെ തള്ളിയല്ലോ
ഓ! എന്‍റെ സ്നേഹമേ! 
ശാന്തിയായ്‌ വന്നീടണേ (2)
2
സമ്പാദ്യമൊന്നുമേ കരുതിയില്ലേലും
നഷ്ടങ്ങളെല്ലാം നേട്ടങ്ങളാക്കി (2)
എന്നെ ഉയര്‍ത്തും നാഥനു വേണ്ടി
ജീവിക്കും ഞാനിനി സന്തോഷിക്കും
ഓ! എന്‍റെ സ്നേഹമേ! 
കാവലായ്‌ വന്നീടണേ (2)

ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം
ഒത്തിരി നൊമ്പരം തന്നിടുമ്പോള്‍ (2)
നെഞ്ചു തകര്‍ന്നു കരയുമ്പൊഴെന്നെ
നെഞ്ചോടു ചേര്‍ക്കുമെന്‍ യേശു നാഥാ 
ഓ! എന്‍റെ യേശുവേ! 
ഞാനെന്നും നിന്‍റേതല്ലേ
ഓ! എന്‍റെ യേശുവേ!
നീയെന്നും എന്‍റേതല്ലേ (3)
Close Menu