കുഞ്ഞേ നീയെന്‍ കയ്യില്‍ ചാഞ്ചാടുമ്പോള്‍ - Kunje Neeyen Kaiyil Chanchadumbol Malayalam Lyrics

കുഞ്ഞേ നീയെന്‍ കയ്യില്‍ ചാഞ്ചാടുമ്പോള്‍

കുഞ്ഞേ നീയെന്‍ കയ്യില്‍ ചാഞ്ചാടുമ്പോള്‍
നാം കണ്ണില്‍ കണ്ണില്‍ നോക്കി കളിയാടുമ്പോള്‍
ഈശോ വന്നീടുന്നു നമ്മോടൊന്നാകുന്നു
നിന്നെ കൈയ്യേല്‍ക്കുന്നു ഉമ്മ തന്നീടുന്നു
സ്വര്‍ഗ്ഗം നിന്നുള്ളില്‍ വന്നല്ലോ രാരാരോ
എന്‍റെ പുന്നാര തങ്കമേ വാവാവോ (കുഞ്ഞേ..)

1
കണ്ണീരോടെ ജന്മം നല്‍കി
എന്‍റെ കുഞ്ഞാവയായ് നിന്നെ കണ്ട നാള്‍
എന്നാനന്ദം അന്നാ നേരം
ദൈവം സമ്മാനം തന്നൊരു പൈതലേ
കാലം ഒഴുകുമ്പോള്‍ നിന്നില്‍ ഈശോയും വളരുമല്ലോ
ഞാന്‍ ഏറ്റവും ഭാഗ്യവതി (കുഞ്ഞേ..)

2
എന്നായാലും എന്നെ പിരിയും
മന്നില്‍ നല്ലൊരു നിലയില്‍ ഉയരും നീ
എന്നാളും നിന്‍ ഉള്ളില്‍ ഈശോയെ
തന്‍റെ സന്തോഷം നല്‍കി ജീവിക്കും
ലോകം വിളിക്കുമ്പോള്‍ നിന്‍റെ ദൈവത്തെ മറന്നിടല്ലേ
നിന്‍റെ ആശ്രയം എന്നും അവന്‍ (കുഞ്ഞേ..)
Close Menu