ഇസ്രായേലിന്‍ നാഥനായി വാഴുമേക ദൈവം - Israelin Nadhanayi Vazhumeka dhaivam Malayalam Lyrics

ഇസ്രായേലിന്‍ നാഥനായി വാഴുമേക ദൈവം

ഇസ്രായേലിന്‍ നാഥനായി വാഴുമേക ദൈവം
സത്യജീവമാര്‍ഗമാണു ദൈവം
മര്‍ത്യനായി ഭൂമിയില്‍ പിറന്നു സ്നേഹ ദൈവം
നിത്യജീവനേകിടുന്നു ദൈവം

ആബാ പിതാവേ ദൈവമേ 
അവിടുത്തെ രാജ്യം വരേണമേ 
അങ്ങേ തിരുഹിതം ഭൂമിയില്‍ 
എന്നെന്നും നിറവേറിടേണമേ (2)  -- ഇസ്രായേലിന്‍..

ചെങ്കടലില്‍ നീ അന്ന് പാത തെളിച്ചു 
മരുവില്‍ മക്കള്‍ക്ക്‌ മന്ന പൊഴിച്ചു 
എരിവെയിലില്‍ മേഘ തണലായി 
ഇരുളില്‍ സ്നേഹ നാളമായ്‌ 
സീനായ് മാമല മുകളില്‍ നീ
നീതിപ്രമാണങ്ങള്‍ പകര്‍ന്നേകി (2) -- ഇസ്രായേലിന്‍..

മനുജനായ്‌ ഭൂവില്‍ അവതരിച്ചു 
മഹിയില്‍ ജീവന്‍ ബലി കഴിച്ചു 
തിരുനിണവും ദിവ്യ ഭോജ്യവുമായ്‌ 
ഈ ഉലകത്തിന്‍ ജീവനായ്‌ 
വഴിയും സത്യവുമായവനേ
നിന്‍ തിരുനാമം വാഴ്ത്തുന്നു (2) -- ഇസ്രായേലിന്‍.. 
Close Menu