ഇടയനെ വിളിച്ചു ഞാന്‍ കരഞ്ഞപ്പോള്‍ - Idayane Vilichu Njan Karanjappol Malayalam Lyrics

ഇടയനെ വിളിച്ചു ഞാന്‍ കരഞ്ഞപ്പോള്‍

ഇടയനെ വിളിച്ചു ഞാന്‍ കരഞ്ഞപ്പോള്‍
ഉടനവനരികില്‍ അണഞ്ഞരുളി
ഭയന്നൊരു നിമിഷവും തളരരുതേ
ഉറങ്ങുകില്ല മയങ്ങുകില്ല
നിന്‍റെ കാല്‍ വഴുതാനിടയാവുകില്ല (2) (ഇടയനെ..)

1
പച്ചയാം പുല്‍മേട്ടില്‍ നയിക്കാം
ജീവജലം നല്‍കി നിന്നെയുണര്‍ത്താം (2)
ഇരുളല വീഴും താഴ്വരയില്‍
വഴി തെളിച്ചെന്നും കൂടെ വരാം (2)
വഴി തെളിച്ചെന്നും കൂടെ വരാം (ഇടയനെ..)

2
എന്‍റെ തോളില്‍ ഞാന്‍ നിന്നെ വഹിക്കാം
നൊമ്പരങ്ങളെന്നും ഞാനകറ്റാം (2)
മുറിവുകളേറും മാനസത്തില്‍
അനുദിനം സ്നേഹം ഞാന്‍ നിറയ്ക്കാം (2)
അനുദിനം സ്നേഹം ഞാന്‍ നിറയ്ക്കാം (ഇടയനെ..)
Close Menu