Engane maraneedum en priya(Malayalam)

എങ്ങനെ മറന്നിടും എന്‍ പ്രിയനേശുവിനെ
എങ്ങനെ സ്തുതിച്ചിടും
ആയിരം നാവുകളാല്‍ വര്‍ണിപ്പാന്‍ സാദ്ധ്യമല്ല
പോയ നാളില്‍ ചെയ്ത നന്മയോര്‍ത്താല്‍
എങ്ങനെ മറന്നിടും ?

ലോകത്തില്‍ പാപിയായ്‌ ഞാന്‍ ജീവിച്ചപ്പോള്‍
തന്റെ രക്തത്താല്‍ എന്നെയും വീണ്ടെടുത്തു
ലോകാവസാനത്തോളം ഞാന്‍ നിന്റെ കൂടെയുണ്ട്
എന്നെന്നോടുരച്ചവനെ എങ്ങനെ മറന്നിടും

ഉറ്റവര്‍ സ് നേഹിതര്‍ ബന്ധുമിത്രാദികള്‍
ഏവരുമെന്നെ ഏറ്റം വെറുത്ത നേരം
ചാരത്തണഞ്ഞു വന്നു സാന്ത്വന വാക്കു തന്ന
എന്‍ പ്രിയ രക്ഷകനെ എങ്ങനെ മറന്നിടും

Close Menu