അഴലേറും ജീവിത മരുവില്‍ - നീ
തളരുകയോ ഇനി സഹജെ
1.നിന്നെ വിളിച്ചവന്‍ ഉണ്മയുള്ളോന്‍
കണ്ണിന്‍ മണി പോലെ കാത്തിടുമേ
അന്ത്യം വരെ വഴുതാതെയവന്‍
താങ്ങി നടത്തിടും പൊന്‍കരത്താല്‍
2.കാര്‍മുകിലേറെ കരേറുകിലും
കാണുന്നില്ലേ മഴ വില്ലതിന്മേല്‍
കരുതുക വേണ്ടതിന്‍ ഭീകരങ്ങള്‍
കെടുതികള്‍ തീര്‍ത്തവന്‍ തഴുകിടുമേ
3.മരുഭൂ പ്രയാണത്തില്‍ ചാരിടുവാന്‍
ഒരു നല്ല നായകന്‍ നിനക്കില്ലയോ
കരുതും നിനക്കവന്‍ വേണ്ടതെല്ലാം
തളരാതെ യാത്ര തുടര്‍ന്നിടുക
4.ചേലോട് തന്ത്രങ്ങള്‍ ഓതിടുവാന്‍
ചാരന്മാരുണ്ടധികം സഹജെ
ചുടു ചോര ചിന്തേണ്ടി വന്നിടിലും
ചായല്ലേ ഈ ലോക താങ്ങുകളില്‍
5.കൈയ്പുള്ള വെള്ളം കുടിച്ചീടിലും
കല്പനപോലെ നടന്നീടെണം
എല്പിക്കയില്ലവന്‍ ശത്രുകൈയില്‍
സ്വര്‍പൂരം നീ അണയും വരെയും
Azhalerum jeevitha maruvil nee
Thalarukayo ini sahaje
1) Ninne vilichavan oonma-yullon
Kannin-mani pole kaatheedume
Anthyam vare vazhuthaatheyavan
Thangi nadathedum ponkarathaal.
2) Kaarmukil-ere-kkarerukilum
Kaanunnille mazha villathinmel
Karuthuka vendathin bheekarangel
Keduthikal theerthavan thazhukeedume.
3) Marubhoo prayaanathil chaareeduvaan
Oru nalla nayakan ninakkillayo
Karuthum ninakkavan vendathellaam
Thalarathe yaathra thudarnneeduka.
4) Chelodu thanthrangal otheeduvaan
Charanmarundathikam sahaje!
Chuduchora chinthendi vanneedilum
Chaayalle eeloka thangukalil.
5) Kaippulla vellam kudicheedilum
Kalpana pole nadanneedanam
Eelpikka-yillavan sathru kaiyyil
Swarppuram nee anayum varayum.
About the Author:
Social Plugin