അഖിലേശ നന്ദനനുമഖിലാണ്ട നായകനു-
മഖിലഗുണമുടയൊരു പരമേശനു (൨)
ഇഹലോകമതില്‍ മനുജ മകനായി വന്നവനു
സകലാധികാരമുള്ള മനുവേലനു
ജയ മംഗളം നിത്യ ശുഭ മംഗളം
ജയ മംഗളം നിത്യ ശുഭ മംഗളം (അഖിലേശ..)
1.കാഹളങ്ങള്‍ ധ്വനിച്ചിടവേ മേഘാഗ്നി ജ്വലിച്ചിടവേ
വേഗമോടെ ദൂത ഗണം പാഞ്ഞു വരവേ (൨)
ലോകാവസാനമതില്‍ മേഘങ്ങളില്‍ കോടി -
സൂര്യനെപ്പോലെ വരും മനുവേലനു
സൂര്യനെപ്പോലെ വരും മനുവേലനു (അഖിലേശ..)
2.പരമ സുതരായോര്‍ക്ക് പാരിടമടക്കിയും
പരമ ശാലേം പുരി പാരിതിലിറക്കിയും (൨)
പരമ സന്തോഷങ്ങള്‍ പാരിതില്‍ വരുത്തിയും
പരിചോടു വാഴുന്ന മനുവേലനു
പരിചോടു വാഴുന്ന മനുവേലനു (അഖിലേശ.. )
മഖിലഗുണമുടയൊരു പരമേശനു (൨)
ഇഹലോകമതില്‍ മനുജ മകനായി വന്നവനു
സകലാധികാരമുള്ള മനുവേലനു
ജയ മംഗളം നിത്യ ശുഭ മംഗളം
ജയ മംഗളം നിത്യ ശുഭ മംഗളം (അഖിലേശ..)
1.കാഹളങ്ങള്‍ ധ്വനിച്ചിടവേ മേഘാഗ്നി ജ്വലിച്ചിടവേ
വേഗമോടെ ദൂത ഗണം പാഞ്ഞു വരവേ (൨)
ലോകാവസാനമതില്‍ മേഘങ്ങളില്‍ കോടി -
സൂര്യനെപ്പോലെ വരും മനുവേലനു
സൂര്യനെപ്പോലെ വരും മനുവേലനു (അഖിലേശ..)
2.പരമ സുതരായോര്‍ക്ക് പാരിടമടക്കിയും
പരമ ശാലേം പുരി പാരിതിലിറക്കിയും (൨)
പരമ സന്തോഷങ്ങള്‍ പാരിതില്‍ വരുത്തിയും
പരിചോടു വാഴുന്ന മനുവേലനു
പരിചോടു വാഴുന്ന മനുവേലനു (അഖിലേശ.. )
About the Author:
Rev.Yusthus Joseph
(VidhwanKutty Achen)
(1835-1887)
Social Plugin