എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം - Enne Kaipidichu Nadathunna Sneham Malayalam Lyrics

എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം

എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം
എന്നെ കൈകളില്‍ താങ്ങിടുന്ന സ്നേഹം
എന്നെ തോളിലേറ്റും താരാട്ട് പാടും
മെല്ലെ ചാഞ്ചക്കമാട്ടുന്ന സ്നേഹം

ആ സ്നേഹം ആ സ്നേഹം 
ആ ദിവ്യസ്നേഹമാണ് ദൈവം (എന്നെ..)

1
എന്‍റെ കഷ്ടതകള്‍ നീക്കിടുന്ന സ്നേഹം
എന്‍റെ ദുഃഖങ്ങള്‍ ഏറ്റു വാങ്ങും സ്നേഹം (2)
എന്‍റെ മുറിവുകളില്‍ ആശ്വാസമേകി 
എന്‍റെ മിഴിനീരു മായ്ക്കുന്ന സ്നേഹം (ആ സ്നേഹം..)

2
എന്‍റെ പാപങ്ങള്‍ നീക്കിടുന്ന സ്നേഹം
എന്‍റെ ഭാരങ്ങള്‍ താങ്ങിടുന്ന സ്നേഹം (2)
എന്‍റെ ആത്മാവിലാമോദമേകി
എന്നെ മാറോട് ചേര്‍ക്കുന്ന സ്നേഹം (ആ സ്നേഹം..)
Close Menu